സഹായ ഹസ്തവുമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ്
മാനന്തവാടി നഗരസഭ കമ്യൂണിറ്റി കിച്ചണിലേക്ക് സഹായ ഹസ്തവുമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ്.സാധാരണ ദിവസങ്ങളില്‍ നല്‍കി വരുന്നതു പോലെ 350 തിലധികം ആളുകള്‍ക്ക് ചിക്കന്‍ ബിരിയാണിയാണ് പ്രസ്സ് ക്ലബ്ബ് നല്‍കിയത്. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍, സെക്രട്ടറി അരുണ്‍വിന്‍സെന്റ്, സന്നദ്ധ പ്രവര്‍ത്തകരായ അര്‍ഷാദ് ചെറ്റപ്പാലം, ഹുസൈന്‍ കുഴിനിലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊവിഡ് കാലത്ത് നിര്‍ദ്ധനര്‍ക്കും കൊവിഡ് രോഗികള്‍ക്കും അശരണര്‍ക്കും ഭക്ഷണം നല്‍കുന്നതിനു വേണ്ടിയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായ സഹകരണത്തോടെ സാമൂഹ്യ അടുക്കള ആരംഭിച്ചത്.ദിവസങ്ങളായി ഈ സാമൂഹ്യ അടുക്കളയില്‍ നിന്നും നിരവധി ആളുകള്‍ക്കാണ് ഭക്ഷണം നല്‍കി വരുന്നത്.വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ ഭക്ഷണം നല്‍കി വരുന്നു. ഇന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ വകയായിരുന്നു ഭക്ഷണം നല്‍കിയത്.