അപകട ഭീഷണിയായ വീട്ടിമരം മുറിച്ചുമാറ്റി
പതിറ്റാണ്ടുകളായി അപകടഭീഷണി ഉയര്‍ത്തിയിരുന്ന വന്‍മരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുറിച്ചുമാറ്റി. തേറ്റമല ഫോറസ്റ്റ് അധീനതയിലുള്ള വന്‍ ഈട്ടി മരമാണ് നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്നത്. ഈ മരമാണ് ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റിയത്.
മക്കിയാട് കല്ലോടി റോഡില്‍ തേറ്റമല എസ്റ്റേറ്റിനോട് ചേര്‍ന്ന് ഫോറസ്റ്റ് അധീനതയില്‍ ഉള്ളതും ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയതുമായ സ്ഥലത്തെ വന്‍ ഈട്ടി മരം പതിറ്റാണ്ടുകളായി സമീപത്തെ വീടുകള്‍ക്കും വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം ആയിരുന്നത്. ഇത് മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ജില്ലാ ഭരണകൂടത്തെ അടക്കം സമീപവാസികള്‍ സമീപിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ഫോറസ്റ്റ് അധികാരികള്‍പരിസരവാസികളുടെ അവസ്ഥ മനസ്സിലാക്കി ഇന്ന് മരംമുറി തൊഴിലാളികളെ വെച്ച് മരം മുറിച്ചു മാറ്റുകയായിരുന്നു. മക്കിയാട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ വിജിത്തിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മരം മുറിച്ചു മാറ്റാന്‍ മുന്‍കൈയെടുത്തത്.