വൈറ്റ് ഗാര്‍ഡിന് ഫോഗ് മിഷന്‍ കൈമാറി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണുനശീകരണം നടത്തുന്നതിന് വൈറ്റ് ഗാര്‍ഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഫോഗ് മിഷന്‍ കൈമാറി.വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് ഫോഗ് മിഷന്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി കെ സലാം, അസീസ് വെള്ളമുണ്ട, സിദ്ദിഖ്, അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.കുടുംബ ആരോഗ്യ കേന്ദ്രവും പരിസരവും പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.