ജനകീയ അടുക്കള ആരംഭിച്ചു.
മാനന്തവാടി താലൂക്ക് കോവിഡ് ഹെല്‍പ് ലൈന്‍ ടീമുമായി ചേര്‍ന്ന് വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ എടവക ഗ്രാമ പഞ്ചായത്ത് ജനകീയ അടുക്കള ആരംഭിച്ചു. പഞ്ചായത്ത് എല്‍.പി സ്‌കൂള്‍ , ചേമ്പിലോട് കേന്ദ്രീകരിച്ചാണ് ജനകീയ അടുക്കള സജ്ജമാക്കിയത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോവിഡ് മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും അഗതികളായവര്‍ക്കും വേണ്ടിയാണ് ജനകീയ അടുക്കളയിലൂടെ ഭക്ഷണം തയ്യാറാക്കി സന്നദ്ധ സേവകര്‍ വഴി വിതരണം ചെയ്യുന്നത്. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുകുന്ദന്‍ ,ജനപ്രതിനിധികളായ കെ.വിജയന്‍, ജംഷീറ ശിഹാബ്, ജെന്‍സി ബിനോയി , ശിഹാബ് അയാത്ത്, കെ.ഷറഫുന്നീസ, അഹമ്മദ് കുട്ടി ബ്രാന്‍, ഉഷ വിജയന്‍ , ഷില്‍സണ്‍ മാത്യു, സുജാത സി.സി, ഹെല്‍പ് ലൈന്‍ ഭാരവാഹികളായ സി.എച്ച്. ശിഹാബ്, അബ്ദുള്‍ മുത്തലിബ് , ഫസല്‍ ഷാഫി ഫഹദ് തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ് മാസ്റ്റര്‍ പ്രദീപന്‍ കാവുങ്ങല്‍ , ഷെറീഫ് മൂടമ്പത്ത്, സി.എച്ച്. അബ്ദുള്‍ റഹ്‌മാന്‍, സി.എച്ച്. ഇബ്രാഹിം, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.