സമര്‍പ്പിത ജീവിതത്തിന് സ്‌നേഹാദരം: പ്രഖ്യാപന സമ്മേളനം നാളെ

0

സമര്‍പ്പണവും ആര്‍ദ്രതയും സേവനമനസ്‌കതയും കരുണയും കൊണ്ട് വയനാട്ടില്‍ ആത്മവിശ്വാസത്തിന്റെ പുതിയ ഭൂമിക തീര്‍ത്ത മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ സമര്‍പ്പിത ജീവിതത്തിന് ഖാഇദേ മില്ലത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്നേഹാദരം അര്‍പ്പിക്കുന്നു. വയനാട് ജില്ലയുടെ സാംസ്‌കാരിക മത രാഷ്ട്രീയ അനാഥ സംരക്ഷണ വിദ്യാഭ്യാസ മേഖലയില്‍ ആറ് പതിറ്റാണ്ട് കാലമായി മാതൃകാപരമായ നേതൃത്വം നല്‍കുന്നത് മുന്‍നിര്‍ത്തിയാണ് ആദരം. സ്നേഹാദരത്തിന്റെ പ്രഖ്യാപന സമ്മേളനവും സംഘാടക സമിതി രൂപീകരണവും നാളെ ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം പരിപാടി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ എം.എല്‍.എ.മാരായ സി. മമ്മൂട്ടി, കെ.എം ഷാജി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം.പി നവാസ്, പി. ഇസ്മായില്‍ സംസാരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!