നിസാമിന്റെ മരണത്തില്‍ ദുരൂഹത പോലീസ് അന്വേഷണം തുടങ്ങി

0

അഞ്ചാംമൈല്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാം (15) മിന്റെ മരണത്തില്‍ ദുരൂഹതയില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ച്ച മുമ്പ് പനമരത്ത് നിന്നും കാണാതാവുകയും തിങ്കളാഴ്ച തൂങ്ങി മരിച്ച നിലയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തുകയും ചെയ്തത്. പനമരം ബദറുല്‍ ഹുദയില്‍ താമസിച്ചു പഠിച്ചു വരുകയായിരുന്ന നിസാമിനെ ഈ മാസം ഒന്നാം തിയതി മുതല്‍ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് പനമരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂട്ടക്കടവില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിസാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ബാഗില്‍ സ്വിച്ച് ഓഫായ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. . തുടര്‍ന്ന് ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് നിസാമിന്റേത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ ഉപ്പ മൂസ രണ്ട് വര്‍ഷം മുമ്പ് കുപ്പാടിത്തറയില്‍ കിണര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണിടിഞ് വീണാണ് മരിച്ചത്. കുടുംബത്തിന് യാതൊരു ധസഹായവും ലഭിച്ചിരുന്നില്ല. ഉമ്മ സുഹറയും രോഗിയാണ്. നിസാം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ആള്‍ താമസമില്ലാത്ത വീടിന്റെ ചുമരില്‍ തന്റെ മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ കരിക്കട്ട കൊണ്ട് എഴുതിയ നിലയില്‍ കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിസാമിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!