ബോട്ടില്‍ഹബ്ബ് സംവിധാനവുമായി നെന്മേനി പഞ്ചായത്ത്

0

പ്ലാസ്റ്റിക് സംഭരണത്തിന്നായി പ്ലാസ്റ്റിക് ബോട്ടില്‍ഹബ്ബ് സംവിധാനവുമായി നെന്മേനി പഞ്ചായത്ത്. തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ അമ്മായിപ്പാലത്ത് മൂന്നാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹബ്ബ് സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് കാലിയായ പ്ലാസ്റ്റിക് ബോട്ടിലുകളും കഴുകിയ കവറുകളും എളുപ്പത്തില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് സ്ഥാപിച്ചിരിക്കുന്നത്. ബത്തേരി താളൂര്‍ അന്തര്‍സംസ്ഥാന പാതയോരത്ത് അമ്മായിപ്പാലത്താണ് ഹബ്ബ് സ്ഥാപിച്ചത്. 15 ദിവസം കൂടുമ്പോഴോ ഹബ്ബ് നിറയുമ്പോഴോ പഞ്ചായത്തിലെ ഹരിത വാളണ്ടിയര്‍മാരെത്തി ഹരിതമിഷന്‍ കമ്പനിക്ക് കൈമാറുന്ന തരത്തിലാണ് ഏകീകരിച്ചിരിക്കുന്നത്. ഹബ്ബിന്റെ ഉദ്ഘാടനം നെന്മേനി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.കെ. സത്താര്‍ അധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നവാസ്, എ.ഡി.എസ്. സെക്രട്ടറി സുനിത ബിജു, ദിനേശന്‍, ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!