ലോക് ഡൗണ്‍ കാലത്ത് സ്‌നേഹത്തിന്റെ ചോറ്റുപൊതിയുമായി സമൂഹത്തിന് കോണ്‍ഗ്രസിന്റെ കൈത്താങ്ങ്. കഴിഞ്ഞ 11 ദിവസമായി ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയാണ് നെന്മേനി കോണ്‍ഗ്രസ് കമ്മറ്റി മാതൃക പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ്, സന്നദ്ധ പ്രവര്‍ത്തകര്‍, തെരുവോരങ്ങളില്‍ കഴിയുന്നവര്‍, കൊവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്നവരും നിരീക്ഷണത്തില്‍ കഴിയുന്നതുമായ ആളുകള്‍ക്കാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് കൊവിഡ് രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും സ്‌നേഹത്തിന്റെ ചോറ്റു പൊതി എന്ന പേരില്‍ എത്തിച്ചു നല്‍കിയാണ് നെന്മേനി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി മാതൃക പ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ 11 ദിവസമായി മണ്ഡലം കമ്മറ്റി ഈ സദ് പ്രവര്‍ത്തി തുടരുകയാണ്. ഇതു വരെ മുവ്വായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയഞ്ഞതായും വരും ദിവസങ്ങളിലും ഇത് തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.