ലോക് ഡൗണ്പ്രതിസന്ധി നേരിടുന്ന മെയ് മാസത്തില്‍ കടമുറികളുടെ വാടക ഈടാക്കുന്നത് സംബന്ധിച്ച് കെട്ടിട ഉടമകള്‍ക്ക് തീരുമാനമെടുക്കാം എന്ന നിര്‍ദ്ദേശവുമായി കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ബത്തേരി യൂണിറ്റ്. വാടക ഒഴിവാക്കണോ വേണമോ എന്നുള്ള കാര്യം ഉടമകള്‍ക്ക് തന്നെ തീരുമാനിക്കാം എന്നാണ് അസോസിയേഷന്റെ നിര്‍ദ്ദേശം.
നിലവിലെ ലോക്ക് ഡൗണ്‍ കാരണം ഏവരും പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ്. ഈ സാഹചര്യത്തില്‍ മെയ് മാസത്തെ വാടക ഒഴിവാക്കണമെന്ന ആവശ്യം വ്യാപാരി സംഘടനകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ അസോസിയേഷന് തീരുമാനം പറയാനാകില്ലന്നും അതത് കെട്ടിട ഉടമകള്‍ക്ക് വാടക വാങ്ങണോ, വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനിക്കാം എന്നുമാണ് അസോസിയേഷന്റെ നിലപാട്.