കൊവിഡ് രോഗികള്‍ക്ക് സഹായവുമായി ഹെലന്‍
വെള്ളമുണ്ട പഞ്ചായത്തില്‍ സജ്ജീകരിച്ച ഡൊമിസിലറി കെയര്‍ സെന്ററുകള്‍ക്ക് കിടക്ക വാങ്ങാന്‍ തന്റെ സമ്പാദ്യ കുടുക്ക നല്‍കി ഹെലന്‍ എന്ന രണ്ടാം ക്ലാസുകാരി.മൊതക്കര മാനിയില്‍ പാലക്കാത്തടത്തില്‍ ജിജോയുടെ മകളാണ്. ജിജോയ് സംഭാവന നല്‍കുന്നത് കണ്ട് തന്റെ സമ്പാദ്യ കുടുക്കയും ഹെലന്‍ നല്‍കുകയായിരുന്നു.സംഭാവന മാനിയില്‍ ക്ലസ്റ്റര്‍ യൂണിറ്റ് കണ്‍വീനര്‍ അഭിലാഷ് കെ.വി ഏറ്റുവാങ്ങി.