23 വര്‍ഷത്തെ സേവനത്തിന് ശേഷം  കെ ശശികുമാര്‍ ഈ മാസം 30 ന് വിരമിക്കും

0

23 വര്‍ഷത്തെ സേവനത്തിന് ശേഷം ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ ശശി കുമാര്‍ ഈ മാസം 30 ന് സര്‍വീസില്‍ നിന്ന്  വിരമിക്കും. മേപ്പാടി റെയിഞ്ചില്‍ ഡിവൈആര്‍എഫ്ഒ ആയാണ്  വിരമിക്കുന്നത്. 1998ല്‍ ഫോറസ്റ്റ് ഗാഡായി മാനന്തവാടി റെയിഞ്ചില്‍  മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു.

മക്കിയാട് സ്്റ്റേഷന്‍, തിരുനെല്ലി സ്റ്റേഷന്‍ ,ബേഗൂര്‍ സെക്ഷന്‍, സൗത്ത് വയനാട് ഡിവിഷനില്‍ മേപ്പാടി റെഞ്ചില്‍ വൈത്തിരി സെക്ഷന്‍, മുണ്ടക്കൈ സെക്ഷന്‍, കല്‍പ്പറ്റ റെയിഞ്ച്,  പടിഞ്ഞാറത്തറ സെക്ഷന്‍ എന്നിവിടങ്ങളില്‍  ഫോറസ്റ്റ് ഗാഡായും 2010ല്‍ ഫോറസ്റ്ററായി പ്രമോഷന്‍ലഭിച്ച് കല്‍പ്പറ്റ റെയിഞ്ചില്‍ ഡബ്ല്യുസിഎസ്, പടിഞ്ഞാറത്തറ സെക്ഷന്‍, കല്‍പ്പറ്റ റെയിഞ്ചില്‍ സ്റ്റാഫ് ഡ്യൂട്ടിയിലും ജോലിചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!