കൊവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് വിദഗ്ധർ പറയുന്നത്. ബീഹാറിലെ പട്‌നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്‌നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
എന്താണ് വെെറ്റ് ഫംഗസ്…?
ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് ‘എച്ച്ആര്‍സിടി'(High-resolution computed tomography) പരിശോധന നടത്തി രോഗം കണ്ടെത്താനാകും. എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതല്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വ്യാപകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.