സ്നേഹ വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹവണ്ടികള്‍ നിരത്തിലെത്തി. സ്നേഹവണ്ടികളുടെ ഫ്ളാഗ് ഓഫ് ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി പി.ടി ബിജു നിര്‍വഹിച്ചു. ഡിവൈഎഫ്ഐ വയനാട് ജില്ലാകമ്മിറ്റിയംഗം എ.കെ റൈഷാദ്, മേഖല സെക്രട്ടറി രതീഷ് രാജന്, കെ ആര് ഹരിപ്രസാദ്, റിയാസ് പുത്തന്‍പുര, അര്‍ജുന്‍ദാസ്, ജെയിംസ് കുഴിനിലം, സുധീഷ് കെ എസ് എന്നിവര്‍ നേതൃത്വം നല്കി.