കമ്യൂണിറ്റി കിച്ചന്‍ നാളെ ആരംഭിക്കും

0

മാനന്തവാടി യു.പി.സ്‌കൂളിലാണ് നാളെ മുതല്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്.രണ്ടാം ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം മാനന്തവാടി നഗരസഭയില്‍ കമ്യുണിറ്റി കിച്ചണ്‍ ആരംഭിച്ചിരുന്നില്ല. ജനകീയ ഹോട്ടല്‍ നിലവിലുളളതിനാല്‍ കമ്യൂണിറ്റി കിച്ചന്റെ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കിച്ചന്റെ ആവശ്യമില്ലെന്നതായിരുന്നു നഗരസഭയുടെ നിലപാട്.ഇതിനെതിരെ സി.പി.എം., സി.പി.ഐ പാര്‍ട്ടികള്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു.ഇതിനിടയിലാണ് നാളെ മുതല്‍ കമ്യുണിറ്റി കിച്ചണ്‍ ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചത്.

നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവര്‍, നഗരത്തിലെത്തി ഭക്ഷണം ലഭിക്കാത്തവര്‍, എന്നിവര്‍ക്കാണ് കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നല്‍കാറുള്ളത്. ഇവരെ കൂടാതെ  കൊവിഡ് രോഗികള്‍ക്കും ഭക്ഷണം നല്‍കിയിരുന്നത് കമ്യുണിറ്റി കിച്ചണില്‍ നിന്നായിരുന്നു.നിലവില്‍ മാനന്തവാടി നഗരസഭയിലെ ഡൊമി സിലറി സെന്ററില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കി വരുന്നത് ജനകീയ ഹോട്ടലില്‍ നിന്നാണ്. ഡൊമിസിലറി സെന്ററിലടക്കം ഭക്ഷണം നല്‍കന്നടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചു വരികയാണെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!