കബനി നദിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

0

കേരള കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിയില്‍ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പുല്‍പ്പള്ളി പോലിസിന്റെയും ബത്തേരി ഫയര്‍ഫോഴ്‌സിന്റെയും നേത്യത്യത്തില്‍ മൃതദേഹം കരയ്ക്കടുപ്പിച്ചു. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു.ആര്‍ടിപിസിആര്‍ ടെസ്റ്റിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!