400 ആളുകള്‍ക്ക്  വാക്‌സിനേഷന്‍ നല്കി

0

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അമ്പലവയല്‍ ഗവ :സ്‌കൂളില്‍ വെച്ച് 400 ഓളം ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്കി. ഓരോ വാര്‍ഡുകളില്‍ നിന്നും ഇരുപതോളം ആളുകളെ സെലക്ട് ചെയ്ത് വാക്‌സിനേഷന്‍ നല്കുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, മെഡിക്കല്‍ ഓഫിസര്‍ ഡോ:സനല്‍ കുമാര്‍, പഞ്ചായത്ത് വളണ്ടിയര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!