കണിയാമ്പറ്റ പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കണിയാമ്പറ്റ ഗവ. ബി.എഡ് സെന്ററില്‍ പുതിയ ഡൊമിസിലറി കെയര്‍ സെന്റര്‍ തുറക്കാനൊരുങ്ങി പഞ്ചായത്ത് അധികൃതര്‍.നിലവില്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കുടോത്തുമ്മല്‍ ട്രെബല്‍ ഹോസ്റ്റല്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 50 കിടക്കകളുടെ സൗകര്യം ലഭ്യമാണ്. ഇതിനു പുറമെയാണ് ബി.എഡ് സെന്ററില്‍ 100 കിടക്കകളോടു കൂടിയ ഡൊമിസിലറി കെയര്‍ സെന്റര്‍ തുറക്കുന്നത്.
ഡൊമിസിലറി കെയര്‍ സെന്ററില്‍ കോവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമടക്കം എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ അറിയിച്ചു.