കൊവിഡ് മഹാമാരി പരിരക്ഷ ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. റേഷന്‍ വ്യാപാരികളെയും കൊവിഡ് മുന്നണി പോരാളികളായി കണക്കാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 17ന് സൂചന സമരം. സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൂചന സമരം നടത്തുന്നത്.
ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റേഷന്‍ വ്യാപാരികള്‍ 17 ന് സൂചന സമരം നടത്തുന്നത്. കൊവിഡ് മുന്നണി പോരാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ റേഷന്‍ വ്യാപാരികള്‍ക്കും നല്‍കുക, കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് 22 വ്യാപാരികളാണ് മരണമടഞ്ഞത്. മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക. കൊവിഡ് ബാധിച്ച വ്യാപാരികള്‍ക്ക് ചികിത്സാ സഹായം നല്‍കുക, പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതില്‍ മുന്‍ഗണന നല്‍കുക. 8 മാസത്തെ കിറ്റ് കമീഷന്‍ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 17 ന് റേഷന്‍ കടകള്‍ അടച്ച് സൂചന സമരം നടത്തുന്നത്. സമരം സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നാണ് കോ-ഓഡിനേഷന്‍ നേതാക്കള്‍ കരുതുന്നത്