ജില്ലയില്‍ ശക്തമായ മഴ തുടരുമ്പോഴും പരിശോധന കര്‍ശനമാക്കി പോലീസ്.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 79 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേര്‍ക്കെതിരെയും പിഴ ചുമത്തി.അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു.ലോക്ക്ഡൗണ്‍ മേയ് 23 വരെ നീട്ടിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും.അതേസമയം ജില്ലയില്‍ ഇന്നലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.