കൊവിഡ് വാക്‌സിന്‍ നയം വിശാലമാക്കും; കൊവാക്‌സിന്‍ ഫോര്‍മുല മറ്റു സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് കേന്ദ്രം

0

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം കൂടുതല്‍ വിശാലമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാന്‍ തയാറുള്ള ആര്‍ക്കും കൊവാക്‌സിന്‍ ഫോര്‍മുല കൈമാറാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. അതോടൊപ്പം ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കുവാനും ധാരണയായിട്ടുണ്ട്.കൊവിഡ് വന്നു പോയവര്‍ക്ക് ആറുമാസത്തിനു ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊവിഷീല്‍ഡ് ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ പൊതുവിപണിയില്‍ ലഭ്യമാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!