വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ട

0

അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റേതാണ് നിര്‍ദേശം. സാമൂഹിക അകല നിര്‍ദേശങ്ങളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി. കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിതെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം-ബൈഡന്‍ പറഞ്ഞു.

കോവിഡിനതിരായ ഒരു വര്‍ഷം നീണ്ട പോരാട്ടത്തില്‍ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിന്‍ രണ്ട് ഡോസും ഇതുവരെ എടുക്കാത്തവര്‍ തുടര്‍ന്നും മാസ്‌ക് ധരിക്കണം. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ‘കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ചത് ഒക്കെ പുനരാരംഭിക്കാം. എങ്കിലും കടമ്പ കടക്കും വരെ സ്വയം സുരക്ഷ തുടരണം. എല്ലാവരും വാക്‌സിനെടുക്കുമ്പോഴേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാകൂ. ജീവന്‍ നഷ്ടമായ ആയിരങ്ങളെ ബൈഡന്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു’
50 സംസ്ഥാനങ്ങളില്‍ 49 ലും കോവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞു. കുറച്ചു സമയം കൂടി കാക്കേണ്ടതുണ്ട്. 65 വയസ്സിന് താഴെ പ്രായമായ എല്ലാവരും ഇതുവരെ പൂര്‍ണമായും വാക്‌സിനെടുത്തിട്ടില്ലന്നതും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!