കൊവിഡ് നിയന്ത്രണങ്ങള്‍ ദുരിതത്തിലായി കര്‍ഷകര്‍ 

0

കര്‍ണാടകയില്‍  കൃഷി ചെയ്തുവരുന്ന നൂറുകണക്കിന് വയനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍. ദൈനംദിന കൃഷി പരിപാലനത്തിന് സാധിക്കാത്തതിനാല്‍ കൃഷി മേഖല വന്‍പ്രതിസന്ധിയില്‍.പ്രതിസന്ധി പരിഹരിക്കാന്‍ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് കൃഷിസ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു.

ഈ വര്‍ഷം കൃത്യസമയത്ത് പുതുമഴ പെയ്ത് കൃഷിക്ക് അനുകൂലമായ സാഹചര്യം ലഭിച്ചു.എന്നാല്‍  ലോക് ഡൗണ്‍ ആയതിനാല്‍ ദൈനംദിന കൃഷി പരിപാലനത്തിന് കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ പൊകാന്‍ സാധിക്കുന്നില്ല.അതുകൊണ്ട് കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൃഷിസ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു.കഴിഞ്ഞ ലോക്ക് ഡൗണില്‍ കോടിക്കണക്കിന് രൂപയാണ് കൃഷി സ്ഥലം സന്ദര്‍ശിക്കാനും പരിപാലിക്കാനും വിപണനം ചെയ്യാനും സാധിക്കാത്തതിനാല്‍ ഇഞ്ചി കര്‍ഷകര്‍ക്ക് നഷ്ടമായത്. ലക്ഷങ്ങള്‍ ബാങ്ക് വായ്പയും, കൈവായ്പയും എടുത്താണ്  കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. രാസ,ജൈവവളങ്ങളുടെ വില വര്‍ദ്ധനവും, ഇഞ്ചിയുടെയും,വാഴ കുലകളുടെയും വില തകര്‍ച്ചയുംമൂലം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലെത്തിയ കര്‍ഷകരെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടി ഉണ്ടാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!