കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിന് ഐസി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സഹായം.എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് പുതിയ ആംബുലന്‍സ് അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.അമ്പലവയല്‍ പഞ്ചായത്ത്ിലെ കോവിഡ് കണ്ട്രോള്‍ റൂം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.
അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് കണ്ട്രോള്‍ റൂം സന്ദര്‍ശിച്ച അദ്ദേഹം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീര്‍, മെമ്പര്‍മാരായ കൃഷ്ണകുമാര്‍, ഉമേഷ്, മറ്റു ജനപ്രധിനിധികള്‍ എന്നിവരുമായി നിലവിലെ സ്ഥിതിഗതികള്‍ ചോദിച്ചുമനസിലാക്കി. ബത്തേരി മണ്ഡലത്തിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. അമ്പലവയലിലെ കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്തുപകരാനാണ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത് താമസം കൂടാതെ ഇത് നടപ്പിലാക്കും.750ഓളം കോവിഡ് രോഗികള് ഉളള അമ്പലവയല്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും കര്‍നമായി തുടരുകായണ്. വ്യാഴാഴ്ച പെരുന്നാളായതിനാല്‍ ഇന്ന് പതിവില്‍കൂടുതല്‍ ജനം ടൗണിലെത്തി. ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ ഏറെനേരം ടൗണില്‍ തങ്ങാന്‍ പോലീസ് അനുവദിച്ചില്ല. ഇടവഴികള്‍ അടച്ചിട്ട് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഇല്ലാതിരിക്കാന്‍ ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്.