ലോക നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ നേഴ്‌സുമാരെ ആദരിച്ചു.സ്വന്തം താത്പര്യങ്ങള്‍ പോലും ഉപേക്ഷിച്ച് നാടിന്റെ കരുതലിന് വേണ്ടി അക്ഷീണം സേവനം ചെയ്തത് അനുസ്മരിച്ചും അവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.കല്‍പ്പറ്റ നിയോജകമണ്ഡലം നിയുക്ത എംഎല്‍എ അഡ്വ.ടി സിദ്ദിഖ് നേഴ്സുമാരെ പൊന്നാട അണിയിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് ആദരിച്ചത്.
സാമൂഹിക അകലം പാലിച്ച് അണിനിരന്ന നേഴ്‌സുമാരെ പൂച്ചെണ്ട് നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. കൊവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളൊരുക്കുന്നതില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പ് പ്രവത്തകരെ അഡ്വ. ടി സിദ്ദിഖ് അനുമോദിച്ചു. സമൂഹത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാരെ സഹായിക്കാന്‍ നമ്മളെല്ലാവരും പ്രബുദ്ധരാവണമെന്നും സിദ്ദിഖ് പറഞ്ഞു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ കെ അജിത, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ എ പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.