സാമൂഹ്യ വന വല്‍ക്കരണ വിഭാഗം വയനാടിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് വന്യ ജീവി ദിനാചരണം നടത്തി. കേരളത്തിന്റെ അതി ജീവനം -വനവും വന്യ മൃഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഐക്യ രാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ശ്രീ. മുരളി തുമ്മാരുകുടി തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണം തത്സമയ പ്രഭാഷണത്തിലൂടെ സി.ഡിറ്റിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. വയനാടിന്റെ സുസ്ഥിര വികസനവും പശ്ചിമഘട്ടവും എന്ന വിഷയത്തെക്കുറിച് ശ്രി. ശിവപ്രസാദ് മാസ്റ്റര്‍ ക്ലാസെടുത്തു. തുടര്‍ന്ന് കേരളത്തിന്റെ അതി ജീവനം -വനവും വന്യ മൃഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ 1-ദേവ തീര്‍ഥ ബിജു, എസ്.എന്‍.എച്ച്.എസ്.എസ് പൂതാടി , 2-അമല്‍ കൃഷ്ണ ,ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, 3-ജിസ്സ ജോര്‍ജ്ജ് എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക (കോളേജ് വിഭാഗം),1-നോയല്‍ മാത്യ. എസ്.എച്ച്.എച്ച്.എസ്.എസ്, ദ്വാരക,2-അഭിനന്ദ ഷാജു. ജി.എച്ച്.എസ്.എസ്. മീനങ്ങാടി,3-അഭിന വര്‍ഗീസ്, ജി.വി.എച്ച്.എസ്.എസ്. മനന്തവാടി (ഹൈസ്‌കൂള്‍ വിഭാഗം) എന്നിവര്‍ വിജയികളായി. വിജയികള്‍ക്കുള്ള സമ്മാന വിതരണവും, പ്രളയ കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് ജീവനക്കാരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച സര്‍വ്വശ്രീ. മനോജ് കുമാര്‍.കെ, ഷിബു കുറുമ്പേ മഠം എന്നിവര്‍ക്ക് ബഹു.വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ:കെ.രാജു നല്‍കിയ പ്രശംസ പത്രവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബീനാ വിജയന്‍ നല്‍കി.സമാപന യോഗത്തില്‍ ഓമന ടീച്ചര്‍ (ജില്ല പഞ്ചായത്ത് മെമ്പര്‍),മിനി സാജു (മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍), കെ.ടി.ബിന്ദു (പി.ടി.എ.പ്രസിഡന്റ്) നാരായണന്‍ നായര്‍ (ഹെഡ് മാസ്റ്റര്‍ ജി.എച്ച്.എസ്.എസ് മീനങ്ങാടി ) ഷിവി.എം.കെ (പ്രിന്‍സിപ്പള്‍, ജി.എച്ച്.എസ്.എസ് മീനങ്ങാടി) പ്രതീശന്‍ (പി.ടി.എ.മെമ്പര്‍) രാജേന്ദ്രന്‍ എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍, സുന്ദരന്‍. കെ.കെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.