പ്രത്യേക പാക്കേജ് അനുവദിക്കണം: ആര്‍ ചന്ദ്രശേഖരന്‍

0

പ്രളയദുരന്തത്തിന്റെ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതിമൂലം കേരളത്തിലെ തൊഴില്‍ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നതിന് വേണ്ടി പി എല്‍ സി യോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ പോലും ഈ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എ.പി.കെയുടെയും തോട്ടം മുതലാളിമാരുടെയും പിടിവാശിക്ക് മുമ്പില്‍ സര്‍ക്കാര്‍ തലകുനിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കൂലി 600 രൂപയായി വര്‍ധിപ്പിച്ച് നല്‍കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ ജില്ലാപ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. പി.കെ അനില്‍കുമാര്‍, കൃഷ്ണവേണി ശര്‍മ്മ, പി ഷീല, എന്‍ വേണുഗോപാല്‍, പി.കെ കുഞ്ഞി മൊയ്തീന്‍, സി ജയപ്രസാദ്, ഷൈനി ജോയി, പി.എന്‍ ശിവന്‍, ടി.എ റെജി, മോഹന്‍ദാസ്  കോട്ടക്കൊല്ലി,  ശ്രീനിവാസന്‍ തൊവരിമല,  ഉമ്മര്‍ കുണ്ടാട്ടില്‍, ജോസ് പടിഞ്ഞാറത്തറ, ബി സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, പി കബീര്‍, സാലി റാട്ടക്കൊല്ലി, നജീബ് പിണങ്ങോട്, കെ.കെ രാജേന്ദ്രന്‍, കെ.എം വര്‍ഗീസ്, എ.പി കുര്യാക്കോസ്,  പി ശശികുമാര്‍, സുജയ വേണുഗോപാല്‍, ഏലിയാമ്മ മാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!