പുഴയുടെ സംരക്ഷണത്തിനായി മുള തൈകള്‍ നട്ടു

0

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സഹകരിച്ച് വൈത്തിരി പുഴയോരത്ത് മുള തൈകള്‍ നട്ടു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ തമ്പി മുള തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഇന്റോര്‍ സ്റ്റേഡിയത്തിനു സമീപം പുഴയോരത്തെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ആയിരത്തിലധികം മുള തൈകളാണ് നട്ടത്. നദികളെ ശുചീകരിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈത്തിരി പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ യു.സി ഗോപി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വൈത്തിരി പഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്ക് ശുചീകരണത്തിന്റെ ആവശ്യകതയെകുറിച്ച് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്‍.കെ സൗമിനി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുണ്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ് വിജയകുമാരി, പി.സി അയ്യപ്പന്‍, ബിന്ദു പ്രതാപന്‍, കൊച്ചുറാണി ജോസഫ്, തൊഴിലുറപ്പ് മേറ്റ് രേഖ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ എട്ടിന് മൂപ്പൈനാട് പഞ്ചായത്തിലും മുള തൈകള്‍ വച്ചുപിടിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!