രക്തദാന ക്യാമ്പ് നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രക്തദാന ക്യാമ്പ് നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. വയനാട് മെഡിക്കല്‍ കോളേജ് രക്തബാങ്കിലാണ് പ്രവര്‍ത്തകര്‍ രക്തം നല്‍കിയത്. ഇത് മൂന്നാം തവണയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊവിഡ് കാലഘട്ടത്തില്‍ രക്തദാനം ചെയ്യുന്നത് .യുവമോര്‍ച്ച മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിന് ഭാരവാഹികളായ ദിലീപ് കണിയാരം, സുരേഷ് പെരിഞ്ചോല, എ.എസ്.വൈശാഖ്, അഭിഷേക് പന വല്ലി, അമല്‍ ഹരി നന്ദകിഷോര്‍, മനോജ് മാരിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.