ചളികുളമായി വയനാട് മെഡിക്കല്‍ കോളേജ് പരിസരം.
മഴയ്‌ക്കൊപ്പം പൈപ്പും പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ ചളികുളമായി മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ് പരിസരം. കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്കിന് സമീപമാണ് വെള്ളം തളം കെട്ടി കാല്‍നടയാത്രപോലും ദുസ്സഹമായിരിക്കുന്നത്.
മഴയ്‌ക്കൊപ്പം പൈപ്പും കൂടി പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെ ഒരു ഭാഗം ചെളി കുളമായി കിടക്കുകയാണ്. സര്‍ ജിക്കല്‍ ബ്ലോക്കിന് സമീപമാണ് കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റത്ത തരത്തില്‍ കിടക്കുന്നത്. സര്‍ജിക്കല്‍ ബ്ലോക്ക്, രക്തബാങ്ക്, മോര്‍ച്ചറി, കൊവിഡ് വാര്‍ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നത് ഇത് വഴിയാണ്. ഇതു വഴി വാഹനങ്ങള്‍ കൂടി പോകുന്നതോടെ നടന്നു പോകുന്നവരുടെ കാലിലേക്കാണ് ചെന്ന് പതിക്കുന്നത്.ആശുപത്രിയിലെ കൊട്ടിടങ്ങളുടെ പണി നടക്കുമ്പോള്‍ ഇതു വഴി പോകുന്ന റോഡ് കുണ്ടും കുഴിയും ആയതാണ് ചെളിവെള്ളം കെട്ടി കിടക്കാന്‍ ഇടയായത്. മഴകാല രോഗങ്ങളടക്കം പടിവാതില്‍ക്കല്‍ എത്തി നില്‍കെ ആതുരാലയ കേന്ദ്രത്തില്‍ കെട്ടി കിടക്കുന്ന ചെളിവെള്ളം മാറ്റാനുള്ള നടപടി ഉണ്ടാവണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം.