മാനന്തവാടി നഗരസഭയില്‍ സി.എഫ്.എല്‍.ടി.സി നാളെ തുറക്കും
കോവിഡ് രണ്ടാം തരംഗം മാനന്തവാടി നഗരസഭയില്‍ സി.എഫ്.എല്‍.ടി.സി കേന്ദ്രം നാളെ തുറക്കും മാനന്തവാടി ചെറ്റപ്പാലം സെന്റ് പാട്രിക്‌സ് സ്‌കൂളിലുമായി 75 കിടക്കകളുടെ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് രോഗികളെ എത്തിക്കുന്നതിനായി ആവശ്യമായ വാഹനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 36 ഡിവിഷനുകളിലും ആര്‍.ആര്‍.ടി ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. നഗരസഭ ഓഫീസില്‍ കണ്‍ട്രോള്‍റും തുറന്നു കഴിഞ്ഞതായും ചെയര്‍ പേഴ്‌സണ്‍ സി.കെ. രകനവല്ലി പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.