നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

0

തവിഞ്ഞാല്‍ തിടങ്ങഴിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. തോപ്പില്‍ വിനോദ്(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ(17), അഭിനവ്(12) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

ക്ഷീര കര്‍ഷകനായ വിനോദിന് ഏഴ് പശുകളും ദിവസേന നൂറ് ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ കൊടുക്കുന്നുമുണ്ട്. മാതാപിതാക്കളോടൊപ്പം താമസിച്ചു വരുന്ന വിനോദും കുടുംബവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പിലാക്കാവിലെ സഹോദരിയുടെ വീട്ടില്‍ പോവുകയും രാത്രിയോടെ സഹോദരിയുടെ വീട്ടിലായിരുന്ന മകള്‍ അനുശ്രീയേയും കൂട്ടി വിനോദ് തന്റെ വീട്ടിലേക്ക് തിരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയായിട്ടും വിനോദും കുടുംബവും വീട്ടിലെത്താതിനെ തുടര്‍ന്ന് മതാപിതാക്കള്‍ പിലാക്കാവിലെ മകളെ വിളിച്ചപ്പോള്‍ വിനോദും കുടുംബവും നേരത്തെ തന്നെ വീട്ടിലേക്ക് തിരിച്ചതായി സഹോദരി പറയുകയും ചെയ്തു. വിനോദിന്റെ ജീപ്പ് തിടങ്ങഴിയിലെ കടക്ക് സമീപം നിര്‍ത്തിയിട്ടിരുന്നു. ഇതോടെ നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് ഇന്ന് പുലര്‍ച്ച വരെ തിരച്ചിലും നടത്തിയി. ശനിയാഴ്ച രാവിലെയോടെയാണ് സമീപവാസി വിനോദും കുടുംബവും കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഒരു കശുമാവില്‍ തന്നെയാണ് നാല് പേരും തൂങ്ങിയിട്ടുള്ളത് മക്കള്‍ രണ്ട് പേരും ഒരു കൊമ്പിലും വിനോദും മിനിയും മറ്റ് രണ്ട് കൊമ്പുകളിലുമാണ് തൂങ്ങിയത് സമീപത്തു നിന്നും ശീതള പാനീയത്തിന്റെ കുപ്പിയില്‍ മദ്യവും കണ്ടെത്തിയിട്ടുണ്ട്. മരണ കാരണം വ്യക്തമായിട്ടില്ല മാനന്തവാടി ഡി.വൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലതെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!