മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങള്‍ 5000 എന്ന നിലയില്‍ ഉയരാം: പഠനം

0

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 66,836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 773 പേര് മരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. ഇതിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ പ്രതീക്ഷയുമായി ഓക്‌സിജന്‍ എക്‌സ്പ്രസ്സ് എത്തി. വിശാഖപട്ടണത്തു നിന്ന് ഏഴു ടാങ്കറുകളിലാണ് ഓക്‌സിജന്‍ നാഗ്പൂരില്‍ എത്തിച്ചത്.

അതേസമയം, മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കൂടുമെന്ന് അമേരിക്കന്‍ പഠനം മുന്നറിയിപ്പ് നല്‍കുന്നു. മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണങ്ങള്‍ 5000 ന് മുകളില്‍ ആകുമെന്നാണ് പഠനം പറയുന്നത്. അതായത്, ഏപ്രിലിനും ഓഗസ്റ്റിനും ഇടയ്ക്ക് രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്താകും.

യൂണിവേഴ്സ്റ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവല്യൂഷന്‍ (കഒങഋ) ആണ് പഠനം നടത്തിയത്. ഏപ്രില്‍ 15 ന് പുറത്തിറക്കിയ ‘ഇഛഢകഉ19 ുൃീഷലരശേീി’െ എന്ന പഠന റിപ്പോര്‍ട്ടിലാണ് തീര്‍ത്തും ആശങ്കാജനകമായ മുന്നറിയിപ്പുകള്‍ ഉള്ളത്. ഇന്ത്യയിലെ വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടുമെന്ന പ്രതീക്ഷയും പഠനം പങ്കുവെക്കുന്നു.

വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. മെയ് പത്ത് ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണങ്ങള്‍ 56,00 ആയിരിക്കും. ഏപ്രില്‍ 12 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ 3,29,000 കോവിഡ് മരണങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും.
പഠനം അനുസരിച്ച്, 2020 സെപ്റ്റംബര്‍ മുതല്‍ 2021 വരെ ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും കുറവ് കണ്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ഇത് കുതിച്ചുയരാന്‍ തുടങ്ങി.

ഏപ്രില്‍ ആദ്യ ആഴ്ച്ചയ്ക്കും രണ്ടാം ആഴ്ച്ചയ്ക്കും ഇടയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 71 ശതമാനവും പ്രതിദിന മരണ നിരക്കില്‍ 55 ശതമാനവും വര്‍ധനവുണ്ടായി. കോവിഡ് കാലത്ത് അനുയോജ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വമ്പന്‍ ആള്‍ക്കൂട്ടങ്ങളും മാസ്‌ക് ധരിക്കാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഐഐടി ശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. മെയ് 1115 വരെ കോവിഡ് രണ്ടാം തരംഗത്തില്‍ സജീവകേസുകളുടെ എണ്ണം 3335 ലക്ഷം വരെ ഉയരുമെന്നും മെയ് അവസാനത്തോടെ കുത്തനെ കുറയുമെന്നുമാണ് കണ്ടെത്തല്‍. അതേസമയം ഏപ്രില്‍ 2530 ഓടെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നും കാണ്‍പൂരിലെയും ഹൈദരാബാദിലെയും ഐഐടി ശാസ്ത്രജ്ഞര്‍ പറയുന്നു.

‘മെയ് 1115 കാലയളവില്‍ രാജ്യത്ത് 3335 ലക്ഷം സജീവകേസുകള്‍ ഉയരുമെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ മെയ് അവസാനത്തോടെ ഈ വര്‍ദ്ധനവില്‍ കുറവുണ്ടാകും” ഐഐടി കാണ്‍പൂരിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!