മുത്തങ്ങയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജം

0

മുത്തങ്ങയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജം

കേരള കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ കല്ലൂര്‍ 67ല്‍ കോവിഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായാണ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അതേസ്ഥലത്തുതന്നെയാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന യാത്രക്കാരുടെ സ്രവം ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഇവിടെനിന്ന് എടുക്കും. പരിശോധനാ ഫലം വരുന്നതുവരെ ഇവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണം.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. കലക്ടര്‍ അദീല അബ്ദുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. കോവിഡ് പരിശോധനയ്ക്കായി കിയോസ്‌ക്കുകളും ഒരുക്കിയിട്ടുണ്ട്. ഫെസിലിറ്റേഷന്‍ സെന്ററില്‍ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, മറ്റുവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ പരിശോധനകള്‍ തുടങ്ങി. തോല്‍പ്പെട്ടിയിലും ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമാക്കുകയാണ്. ചൊവ്വാഴ്ച ഇവിടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍തന്നെയാണ് ഇവിടെയും സജ്ജമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!