കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിഷു – റംസാന്‍ ചന്തകള്‍ ആരംഭിച്ചു. ജില്ലാ ആസ്ഥാനത്തടക്കം 26 ചന്തകളാണ് ഒരുക്കിയിട്ടുള്ളത്.വിഷുക്കണി ഒരുക്കുന്നതിനുള്ള കൊന്നപ്പൂക്കളും കണിവെള്ളരിയും കണിമാങ്ങയും ചന്തകളില്‍ ലഭ്യമാണ്.പച്ചക്കറികള്‍ക്കു പുറമെ കുടുംബശ്രീ സംരംഭങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ചന്തകളില്‍ ലഭിക്കും.പൊതു വിപണിയെക്കാള്‍ വിലക്കുറവിലാണ് പച്ചക്കറികള്‍ കുടുംബശ്രീ ചന്തകളില്‍ വില്‍ക്കുന്നത്.
ചന്തകളില്‍ കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകളുടെ കാര്‍ഷികോല്‍പന്നങ്ങളും, സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് വില്‍പ്പന നടത്തുന്നത്. പപ്പടം, ചക്ക പപ്പടം, സുഗന്ധവ്യഞ്ജനങ്ങളും, കൈപ്പക്ക, പയര്‍, പച്ചമുളക്, തേങ്ങ, കാബേജ്, വാഴക്കുല, ചേന എന്നിവയും , ചിപ്‌സ്, ശര്‍ക്കരവരട്ടി, തേന്‍, അച്ചപ്പം, നുറക്ക് എന്നിവയും, വെള്ളിച്ചെണ്ണ, തേന്‍ അച്ചര്‍, പപ്പടം, ഗന്ധകശാല പച്ചരി എന്നിവയും ഇവിടെയുണ്ട്. കല്‍പ്പറ്റയില്‍ എച്ച് എഎം യു പി സ്‌കൂളിനു മുന്നിലെ ചന്തയില്‍ വിവിധ ഇനം ഉല്‍പ്പന്നങ്ങളും വില്‍പ്പനക്കായി വെച്ചിട്ടുണ്ട്. ആദ്യദിനം തന്നെ മെച്ചപ്പെട്ട കച്ചവടമാണ് കുടുംബശ്രീ ചന്തകളില്‍ നടന്നതെന്നും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി സാജിത പറഞ്ഞു.