പനമരം ടൗണും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തില്‍.

0

പനമരം ടൗണിലും പരിസര പ്രദേശങ്ങളിലും സി.സി.ടി വി ക്യാമറ സ്ഥാപിക്കണമെന്ന നാട്ടുക്കാരുടെയും, കച്ചവടക്കാരുടെയും ആവശ്യത്തിനാണ് പരിഹാരമായത്.സി .സി .ടി വി യുടെ ആവശ്യകതയെ കുറിച്ച് പല തവണ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരീക്ഷണം ആവശ്യമായിരുന്ന 17 ഇടങ്ങളിലാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.

ഇരുട്ടിന്റെ മറവില്‍ സാമൂഹികവിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനും നിരന്തരമായി നടന്നു വന്നിരുന്ന മോഷണങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പരിസരത്തും പാതയോരങ്ങളിലും 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ക്യാമറകള്‍ സ്ഥാപിച്ചത്.പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷമാണ് ക്യാമറ സ്ഥാപിക്കുന്നതിന് നടപടിയായത്.ടൗണില്‍ ചിലയിടങ്ങളിലും പഞ്ചായത്തിനുള്ളിലുള്‍പ്പെടെ ഇനിയും ക്യാമറകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കും. ക്യാമറയിലെ ദൃശ്യങ്ങള്‍ തല്‍സമയം കാണുവാനും സൂക്ഷിക്കാനുമുള്ള സൗകര്യം പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് ഇനിയും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ തുക പിഴയായി ഈടാക്കാനും തീരുമാനിച്ചിട്ടുള്ളതായി പഞ്ചായത്ത് അധികാരികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!