കൊവിഡ് ആശങ്ക വിട്ടൊഴിയാത്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമാക്കി.44 കേന്ദ്രങ്ങളിലായി ദിവസം നാലായിരത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ ഇതുവരെ 1 27000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി . 45 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്.
വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികള്‍, എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ദേവാലയം, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലും ഇന്ന് വാക്‌സിന്‍ നല്‍കി.