ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്. മികച്ച പ്രവര്‍ത്തനമാണ് 2020 – 21 സാമ്പത്തിക വര്‍ഷം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കാഴ്ചവെച്ചത്. 12 485 4000 രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് തുക കൈമാറി. ആകെ ചിലവഴിച്ചത് 15 400 3579 കോടി രൂപയാണ്. ഇത് ജില്ലയില്‍ തന്ന സര്‍വ്വകാലറെക്കോഡാണ്.
കോവിഡ് പ്രതിസന്ധികള്‍ക്കിടയും ആയിരത്തില്‍ അധികം വ്യക്തികള്‍ ഇത്തവണ തൊഴിലുറപ്പില്‍ പങ്കാളികളായി. ആകെ തൊഴില്‍ ദിനങ്ങള്‍ 308627 ആണ്. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ 1202 ആണ്. കിണറുകള്‍, തൊഴുത്തുകള്‍, ആട്ടിന്‍ കൂട്. കോഴിക്കൂട് എന്നീ വ്യക്തിഗത ആസ്തികളും ഗ്രാമീണ റോഡുകളും തോടുകള്‍ കയര്‍ മാറ്റിട്ട് പുനരുദ്ധീകരിക്കല്‍ എന്നിവയും കമ്പോസ്റ്റ് പിറ്റ് സോക്പിറ്റ് , അസോള ടാങ്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിട്ടുണ്ട്.
ക്ഷീരമേഖലക്കും കാര്‍ഷികമേഖലക്കും പശ്ചാത്തല മേഖലക്കും ഉണര്‍വ്വ് നല്‍കി ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതി വന്‍ വിജയമാക്കുന്നതിന് സഹായിച്ച ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരേയും പ്രസിഡണ്ട് എല്‍സി ജോയി അനുമോദിച്ചു