കോവിഡ് :വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനെതിരെ മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലന്ന് പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനെതിരെ മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍. വ്യാപാര സ്ഥാനങ്ങളില്‍ കയറി കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇലക്ഷന്‍ സമയത്തും അല്ലാതെയും തെരുവുകളില്‍ പതിനായിരക്കണക്കിന് പേര്‍ ഒത്തുകൂടുകയും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കാതെ ഇഷ്ടാനുസരണം ജനങ്ങള്‍ക്കിടയിലുടെ പെരുമാറുകയും ചെയ്തപ്പോള്‍ ഇല്ലാത്ത കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ മാത്രം ഉപയോഗിക്കുന്ന രീതി അധികൃതര്‍ പുനപരിശോധിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസറും മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് കച്ചവടം നടത്തി വരുന്നത്, വ്യാപാരികള്‍ക്കെതിരെ മാത്രം നടപടിയും മാനദണ്ഡങ്ങളും ഇത് ശരിയല്ല, കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സമൂഹം മൊത്തം തയ്യാറാവണം, വ്യാപാരികളും മുന്‍പന്തിയിലുണ്ടാവുെമെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ പറഞ്ഞു.