സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണം നല്‍കി. കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്ന നിര്‍ദ്ദേശമാണ് ഡി വൈഎസ്പി നേരിട്ടെത്തി നല്‍കിയത്.
ഇന്നുമുതല്‍ കടകളില്‍ സാനിറ്റൈസറും, വരുന്നവരുടെ പേരുവിവരങ്ങളും കൃത്യമായി എഴുതി സൂക്ഷിക്കണം. മാസ്‌ക് ധരിക്കണം, കൂടാതെ സാമൂഹ്യ അകലം പാലിക്കണം, ഹോട്ടലുകളിലും കൂള്‍ബാറുകളിലും കൃത്യമായ അകലം പാലിച്ചുവേണം ആളുകളെ ഇരുത്താന്‍ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നവരോട് മാസ്‌ക് ധരിക്കാന്‍ പറയണം, അല്ലാത്തവരെ കയറ്റരുത്, െ്രെഡവറും, യാത്രക്കാരും തമ്മില്‍ കോണ്ടാക്ട് ഉണ്ടാവാതിരിക്കാന്‍ ഷീറ്റ്‌വെച്ച് ക്യാബിന് തിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കി. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നി, എസ് ഐ മാരായ പ്രശാന്ത്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ടൗണിലെ കടകള്‍ കയറിയിറങ്ങി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.