കോവിഡിനെ നേരിടാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ രാജ്യത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നേരത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍ ലോക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷെ ഇന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം ഉണ്ടാകുന്നില്ല’അദ്ദേഹം മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
‘ഭരണ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒരു വര്‍ഷത്തെ യുദ്ധം കാരണം സംവിധാനത്തിന് ക്ഷീണം ഉണ്ടായി. എന്നാല്‍ 23 ആഴ്ചകളിലേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഭരണ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക’അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് 20,000ത്തോളം കേസുകള്‍ കുറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ദൈനംദിന പോസിറ്റീവ് കേസുകളുടെ എണ്ണം 1.26 ലക്ഷത്തിലധകം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ്‌നല്‍കി.
ഈ സ്ഥിതി ആശങ്കജനകമാണ്. പ്രത്യേകിച്ചും ആളുകള്‍ കോവിഡിനെ നിസ്സാരമായി കാണുന്നത്. ചില സംസ്ഥാനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിന് പോലും അവരുടെ പ്രതിബദ്ധത കുറവാണ്’ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആദ്യ തരംഗം മറികടന്നിരുന്നു. എന്നാല്‍ ഇത്തവണ വളര്‍ച്ച നിരക്ക് മുമ്പത്തേതിനേക്കാള്‍ വേഗത്തിലാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ ആദ്യ തരംഗത്തില്‍ നിന്ന് രണ്ടാം തരംഗത്തിലേക്ക് എത്തി. മറ്റു സംസ്ഥാനങ്ങളും ഇതിലേക്ക് നീങ്ങുന്നു. ഇത് എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്’ അദ്ദേഹം പറഞ്ഞു. അതേസമയം നിയന്ത്രണങ്ങളോടുള്ള ജനങ്ങളുടെ അവഗണനയും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചു.
എന്നിരുന്നാലും കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിശോധന വര്‍ദ്ധിപ്പിക്കാനും രോഗ ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്താനും മുഖ്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പോസിറ്റീവ് നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ശ്രമിക്കണം. ‘കോവിഡ് പരിശോധനകള്‍ക്ക് ശ്രദ്ധ നല്‍കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോസിറ്റീവ് കേസുകളുടെ എണ്ണം ഉയര്‍ന്നതാകട്ടെ എന്നാലും പരമാവധി പരിശോധന നടത്തുക. ശരിയായ സാമ്പിള്‍ ശേഖരണം നടത്തുക എന്നത് പ്രധാനമാണ്’മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.
ടെസ്റ്റ്ട്രാക്ക്ട്രീറ്റ് എന്നതാണ് കോവിഡിനെതിരായ ശരിയായ പെരുമാറ്റം. പൊതുജന പങ്കാളിത്തത്തോടുകൂടി നമ്മുടെ കഠിനധ്വാനികളായ ഡോക്ടര്‍മാരും ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരും കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അത് ഇപ്പോഴും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണനിരക്ക് കഴിയുന്നത്ര താഴ്ന്ന നിലയിലേക്ക് എത്തിക്കേണ്ടതുണ്ട്. രോഗികളുടെ സമഗ്രമായ വിവരങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇത് അവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള കോവിഡ് വൈറസിനെ കുറിച്ച് ആളുകള്‍ ബോധവാന്മാരാകുന്നതിനായി രാത്രി കര്‍ഫ്യൂവിന് പകരം കൊറോണ കര്‍ഫ്യൂ എന്ന പദം ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി 9 മുതല്‍ അല്ലെങ്കില്‍ 10 മുതല്‍ രാവിലെ 5 വരെയോ അല്ലെങ്കില്‍6 മണി വരെയോ കര്‍ഫ്യൂ സമയം ഏര്‍പ്പെടുത്തുന്നതാണ്