കേരള ഗ്രാമീണ്‍ ബാങ്ക് എ.ടി.എം പ്രവര്‍ത്തനം നിലച്ചു

0

ചീരാലിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ എ.ടി.എംല്‍ മോഷണശ്രമത്തെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം നിലച്ചു. ആഴ്ച്ചകള്‍ക്കു മുമ്പ് പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച എ.ടി.എം മാണ് മോഷണശ്രമത്തെ തുടര്‍ന്ന് വീണ്ടുമടഞ്ഞത്.

മാസങ്ങളായി പ്രവര്‍ത്തനം നിലച്ച എ.ടി.എം.നു മുന്നില്‍ നാട്ടുകാര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ എ.ടി.എം പ്രവര്‍ത്തനസജ്ജമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഷണശ്രമത്തെ തുടര്‍ന്ന് അടഞ്ഞതോടെ നാട്ടുകാര്‍ വീണ്ടും ദുരിതത്തിലായി.

Leave A Reply

Your email address will not be published.

error: Content is protected !!