ഡെവലപ്പ്‌മെന്റ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഇന്റഗ്രേറ്റഡ് ആന്റ് എജുക്കേഷണല്‍ സസ്റ്റെയിനബിള്‍ സൊസൈറ്റിയുടെ പച്ചക്കറിസ്റ്റാള്‍ ഏപ്രില്‍ 8ന് രാവിലെ 10.30 ന് കേണിച്ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കൃഷിക്കാരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഗവണ്‍മെന്റ് ഏജന്‍സികളുടെ സഹകരണത്തോടെ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്ത് ജൈവരീതിയില്‍ കൃഷി ചെയ്യിക്കുകയും അവരില്‍ നിന്ന് വിഷമില്ലാത്ത പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് വിപണനം നടത്തുകയുമാണ് സൊസൈറ്റിയുടെ പ്രഥമ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.