നെന്മേനി പഞ്ചായത്ത് പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; പരിശോധനക്കെത്തുന്ന 100 പേരില്‍ 24 പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കപ്പെടുകയാണ്. നിലവില്‍ പഞ്ചായത്തില്‍ 52 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ ജാഗ്രത മുന്നറിയിപ്പുമായി പഞ്ചായത്തും, ആരോഗ്യവകുപ്പും രംഗത്തെത്തി.
നെന്മേനി പഞ്ചായത്തില്‍ ക്രമാധീതമായാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക് 100ല്‍ 24 എന്ന നിലയിലാണ് എണ്ണം വര്‍ദ്ധിക്കുന്നത്. ഇതോടെ പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രത മുന്നറിയിപ്പുമായി രംഗത്തെത്തി. നിലവില്‍ പഞ്ചായത്തിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുകീഴിലുമായി 52 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ പഞ്ചായത്തിലെ 5, 15,18, 19 വാര്‍ഡുകളിലാണ് രോഗികളുടെ എണ്ണം കൂടുതലെന്നാണ് ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പും വിശേഷ ദിവസങ്ങളുടെ വരവും രോഗികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ രോഗികള്‍ കുടുതലുള്ള ഇടങ്ങളില്‍ മൊബൈല്‍ ക്യാമ്പുകള്‍ നടത്താനും, ബോധവല്‍ക്കരണ അനൗണ്‍സ്‌മെന്റ് അടക്കം നടത്താനുമാണ് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം. ആവശ്യമെങ്കില്‍ കണ്ടെയ്‌മെന്റ് സോണുകളടക്കം പ്രഖ്യാപിക്കാനും ഇന്നുചേര്‍ന്ന് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്