ലവ്-ജിഹാദിനെതിരെ ആനി രാജ

0

ലവ്-ജിഹാദ് പ്രചാരണത്തിന്പിന്നില്‍ അപകടകരമായ ജനദ്രോഹ രാഷ്ട്രീയമാണെന്നും ഇടതുമുന്നണി കേരളത്തില്‍ നൂറിലധികം സീറ്റ് നേടുമെന്നും സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ.വയനാട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലവ് ജിഹാദ് വിഷയത്തിലെ ജോസ് കെ. മാണിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം ജനസമൂഹത്തെ ഭയപ്പെടുത്തി അടക്കി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് നിയമസഭകള്‍ പാസാക്കുന്ന ലവ് ജിഹാദ് നിയമമെന്നും ആനി രാജ പറഞ്ഞു.സി.പി.ഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര, മഹിത മൂര്‍ത്തി, സീത, പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുല്ല, എ.എസ്. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!