അനുഗ്രഹീതന്‍ ആന്റണി’ തിയേറ്ററുകളിലേക്ക്

0

എം ഷിജിത്ത് നിര്‍മിച്ച്‌ പ്രിന്‍സ് ജോയ് ഒരുക്കുന്ന സണ്ണി വെയ്ന്‍ ചിതം അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും. ഗൗരി കിഷന്‍ ആണ് സണ്ണി വെയ്നിന്റെ നായികയായി എത്തുന്നത്.ജിഷ്ണു സ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ,മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്. സണ്ണി വെയ്നും ഗൗരിയും പ്രണയജോടികളായി എത്തുന്ന സിനിമ എന്ന നിലയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!