രാജ്യത്ത് ഇതുവരെ ആറു കോടിയോളം പേര്‍ വാക്സിന്‍ സ്വീകരിച്ചു

0

ഇന്ത്യയില്‍ കോവിഡ് പ്രതിരോധ യജ്ഞത്തിന് തുടക്കം കുറിച്ച് 71ാം ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറു കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ഞായറാഴ്ച്ച രാവിലെ 7 മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 6,02,69,782 പേര്‍ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 81,52,808 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്റെ ആദ്യ ഡോസും 51,75,597 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 88,90,046 മുന്‍നിര പോരാളികള്‍ വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു. 36,52,749 കോവിഡ് മുന്‍നിര പോരാളികള്‍ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള 2,77,24,920 പേരും 45 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നമുള്ള 66,73,6662 പേരും ആദ്യ വാക്‌സിന്‍ ഡോസ് സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വാക്‌സിന്‍ വിതരണം ചെയ്തതില്‍ 60 ശതമാനവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളം, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 30 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!