48 ലിറ്റര്‍ വിദേശമദ്യം പിടികൂടി;അച്ഛനും,മകനും അറസ്റ്റില്‍.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ്,എക്‌സൈസ്,വനം വകുപ്പ് സംയുക്തമായി നടത്തിയ പരിശോധനയില്‍ പയ്യമ്പള്ളിയില്‍ നിന്നും മദ്യവും,പണവും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പയ്യമ്പള്ളി നടുവിലെ മുകളില്‍ ഒ.ജെ വര്‍ഗ്ഗീസ് (78),മകന്‍ റോയി(50) എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരുടെ വീട്ടില്‍ നിന്നും 48 ലിറ്റര്‍ വിദേശ മദ്യവും 3,28,475 രൂപയും പിടിച്ചെടുത്തു.