പകര്‍ച്ച വ്യാധിക്കെതിരെയുള്ള ഗവേഷണം ഡോക്ടറേറ്റ് നേടി അനൂപ് കുമാര്‍

0

പകര്‍ച്ച വ്യാധിക്കെതിരെയുള്ള ഗവേഷണത്തിലാണ് തിരുനെല്ലി പഞ്ചായത്തിലെ പോത്തുമൂല സ്വദേശി അനൂപ് കുമാര്‍ ഡോക്ടറേറ്റ് നേടിയത്.ജൈവവൈവിധ്യത്തിന് പരിക്കേല്‍പ്പിക്കാതെ കൊതുകുകളെ എളുപ്പത്തില്‍ നശിപ്പിക്കാനുള്ള കണ്ടെത്തലിനാണ് ഡോക്ടറേറ്റ്.

പശ്ചിമഘട്ടത്തില്‍ നിന്നുള്ള മൂന്ന് തരം ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത രാസഘടകങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കോമ്പൗണ്ട് ഉപയോഗിച്ചുള്ള കൊതുക് നശീകരണമാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അനൂപ് കുമാര്‍ ഡോ. ഇ .എം അനീഷിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് റിസര്‍ച്ച് ലബോറട്ടറി, സെന്റ്.ജോസഫ്‌സ് കോളജ്, ഇരിഞ്ഞാലക്കുടയിലാണ് ഗവേഷണം നടത്തിയത്.പാരമ്പര്യ വൈദ്യം കൈകാര്യം ചെയ്തിരുന്ന തിരുനെല്ലിയിലെ കുടുംബാംഗമായ അനൂപ് കുമാര്‍ തിരുനെല്ലി പോത്തുമൂല സ്വദേശിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!