മഹിളാ സംഗമം സിനിമാ താരം ദേവന്‍ ഉദ്ഘാടനം ചെയ്തു

0

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാ മോര്‍ച്ച സംഘടിപ്പിച്ച മഹിളാ സംഗമം ബത്തേരി വ്യാപാരി ഭവനില്‍ സിനിമാ താരം ദേവന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്നും ,ബ്രീട്ടീഷ് ഭരണകാലത്ത് ജനങ്ങള്‍ക്ക് കിട്ടിയിരുന്ന നീതി പോലും ഈ ഭരണകാലത്ത് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ദേവന്‍ പറഞ്ഞു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വസന്തകുമാരി അധ്യക്ഷയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനു, , ബിജെപി ദേശീയ സമിതി അംഗം പി. സി. മോഹനന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!