ടാക്‌സി വാഹനങ്ങളുടെ ഇലക്ഷന്‍ ഓട്ടം: വാടകയില്‍ അവ്യക്തത
ടാക്‌സി വാഹനങ്ങളുടെ ഇലക്ഷന്‍ ഓട്ടം ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധം വരണാധികാരിക്ക് മുന്‍പില്‍.വാടക സംബന്ധിച്ച അവ്യക്തതയാണ് ഡ്രൈവര്‍മാരെ മാനന്തവാടി മണ്ഡലം വരണാധികാരി കൂടിയായ സബ്ബ് കലക്ടര്‍ ഓഫീസിന് മുന്‍പില്‍ വരെ എത്തിച്ചത്. പ്രശ്‌ന പരിഹാരമായതോടെയാണ് ഡ്രൈവര്‍മാര്‍ ഇലക്ഷന്‍ ജീവനക്കാരെയും കൊണ്ട് ഓട്ടം തുടങ്ങിയത്.
ഇന്ന് രാവിലെയോടെയാണ് ടാക്‌സി െ്രെഡവര്‍മാര്‍ വാഹനങ്ങളുമായി സബ്ബ് കലക്ടര്‍ ഓഫീസിലെത്തിയത്. കിലോമീറ്ററിന് 17 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത് .ചില വാഹനങ്ങള്‍ 30 കിലോമീറ്റര്‍ മാത്രമാണ് ഒരു ദിവസം ഓടുന്നത്. ഇതാകട്ടെ നഷ്ട്ടമാണെന്ന് പറഞ്ഞാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി സബ്ബ് കലക്ടര്‍ ഓഫീസിലെത്തിയത്. ഒടുവില്‍ അധികൃതര്‍ ഇടപ്പെട്ട് പ്രശ്‌ന പരിഹാരമാക്കുകയായിരുന്നു. ഒരു ദിവസം പരമാവധി 150 കിലോമീറ്റര്‍ ദൂരം ഓടാനുള്ള സാഹചര്യം ഒരുക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.